ഹൈദരാബാദിലെ പൊലിസ് അക്കാദമിയില്‍ 80 പേര്‍ക്ക് കൊവിഡ് - സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി
ഹൈദരാബാദിലെ സിറ്റി ആസ്ഥാനമായ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയില്‍ 80 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗവും സേനയിലെ ട്രയിനികളും ഓഫിസര്‍മാരുമാണ്.
ഹൈദരാബാദ്:ഹൈദരാബാദിലെ സിറ്റി ആസ്ഥാനമായ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയില്‍ 80 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗവും സേനയിലെ ട്രയിനികളും ഓഫിസര്‍മാരുമാണ്. രോഗം ബാധിച്ചവരെ ഘട്ടംഘട്ടമായി പരിശോധിച്ച് എല്ലാവരെയും ക്വാറന്‍റൈനില്‍ അയക്കുമെന്ന് അക്കാദമിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊവിഡ് ബാധിച്ചവരെ കുറച്ചുദിവസമായി ട്രെയിനിങ് ജോലികള്‍ക്ക് നിയോഗിക്കുന്നില്ല. 2018 ബാച്ചിലെ 131 ഐപിഎസ് പ്രബോഷനര്‍മാരുടെ പരേഡ് സെപറ്റംബര്‍ 4ന് നടത്തിയിരുന്നു.