രാജസ്ഥാനില്‍ എട്ട് വയസുകാരിയെ അയല്‍വാസി പീഢിപ്പിച്ചു
വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഢിപ്പിക്കുകയായിരുന്നു
ജയ്പൂര്‍: രാജസ്ഥാനിലെ ദോല്‍പ്പൂരില്‍ എട്ട് വയസുകാരിയെ അയല്‍വാസി പീഢിപ്പിച്ചു. വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഢിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് അല്‍വാര്‍ ജില്ലയില്‍ അഞ്ച് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ പീഢിപ്പിച്ചിച്ച സംഭവത്തില്‍ ഗവണ്‍മെന്‍റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയേയും വീട്ടുകാരേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുകയും ചെയ്തു. ഇതൊരു രാഷ്ട്രീയ സംഭവമല്ലെന്നും പെണ്‍കുട്ടിക്ക് നീതികിട്ടുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് വീണ്ടും ഇത്തരത്തില്‍ പീഢനം നടന്നിരിക്കുന്നത്.