കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളില്‍ എട്ടു വയസുകാരനും ശുശ്രൂഷിച്ച നഴ്‌സിനും കൊവിഡ് 19 - Coronavirus scare

നഴ്‌സിനോട് സമ്പര്‍ക്കം പുലര്‍ത്തിയ 10 നഴ്‌സുമാരും വാര്‍ഡ് ബോയിയും കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു

Kolkata  West Bengal covid-19 cases  COVID-19 cases in WB  COVID-19 outbreak  COVID-19 pandemic  Coronavirus scare  COVID-19 crisis
പശ്ചിമ ബംഗാളില്‍ എട്ടു വയസുകാരനും ചികില്‍സിച്ച നഴ്‌സിനും കൊവിഡ് 19

By

Published : May 1, 2020, 5:12 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആശുപത്രിയില്‍ എട്ട് വയസുകാരനും ശുശ്രൂഷിച്ച നഴ്‌സിനും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള കുട്ടിക്കും നഴ്‌സിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലെ 10 നഴ്‌സുമാരും ഒരു വാര്‍ഡ് ബോയിയും കൂടി നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്.

കുട്ടിക്ക് ജന്മനാ ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടെന്നും എന്നാല്‍ എവിടെയും യാത്ര ചെയ്‌തിരുന്നില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കരായ റോഡിനടുത്താണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. രോഗം ബാധിച്ച നഴ്‌സുമായി സമ്പര്‍ക്കം പുലര്‍ത്തിയ നഴ്‌സുമാര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരിക്കുന്നത്.

ABOUT THE AUTHOR

...view details