പോര്‍ട്ട് ബ്ലെയര്‍: ആൻഡമാൻ നിക്കോബാറിൽ കൊവിഡ് ബാധിച്ച് എട്ടുവയസുകാരൻ മരിച്ചു. പോർട്ട് ബ്ലെയറിലെ ജുംഗ്ലിഘട്ട് സ്വദേശിയായ കുട്ടിയാണ് പ്രമേഹരോഗം ബാധിച്ച് ചികിത്സയിൽ കഴിയവെ മരിച്ചത്. ഇതോടെ ആൻഡമാനിലെ കൊവിഡ് മരണസംഖ്യ 12 ആയി. 98 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആൻഡമാനിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 928 ആയി ഉയർന്നു.
ആൻഡമാനിൽ കൊവിഡ് ബാധിച്ച് എട്ടുവയസുകാരൻ മരിച്ചു - Andaman covid death
ആൻഡമാനിലെ കൊവിഡ് മരണസംഖ്യ 12. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 928.

1
പുതിയ കേസുകളിൽ മൂന്ന് പേർ യാത്രകൾ നടത്തിയവരും 95 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 639 പേർ ചികിത്സയിൽ തുടരുമ്പോൾ 277 പേർ രോഗമുക്തി നേടി. 14 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 25,034 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 24,313 പേരുടെ ഫലങ്ങൾ ലഭിച്ചു. 721 സാമ്പിളുകളുടെ ഫലം ലഭിച്ചിട്ടില്ല.