കേരളം

kerala

ETV Bharat / bharat

രണ്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചയാള്‍ സ്‌കൂളിലെ സിസിടിവിയുമായി ഓടി രക്ഷപ്പെട്ടു - രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി

പൊലീസിനെ ഭയന്ന് പ്രതി സ്‌കൂളിലെ സിസിടിവി കാമറയും എടുത്തുകൊണ്ടാണ് രക്ഷപ്പെട്ടത്.  പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌ത് ജുവൈനൽ ഹോമിൽ പ്രവേശിപ്പിച്ചു.

amritsar  Amritsar Rape  Beas rape  Minor raped in school \Punjab rape  Hyderabad rape  രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി  സ്‌കൂളിലെ സിസിടിവിയുമായി ഓടി രക്ഷപ്പെട്ടു
രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി സ്‌കൂളിലെ സിസിടിവിയുമായി ഓടി രക്ഷപ്പെട്ടു

By

Published : Dec 16, 2019, 5:39 PM IST

ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്‌സറിൽ സ്വകാര്യ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി സ്‌കൂളിലെ സിസിടിവിയുമായി ഓടി രക്ഷപ്പെട്ടു. അതേ സ്‌കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാർഥിയാണ് കേസിൽ പ്രതി. പൊലീസിനെ ഭയന്ന് പ്രതി സ്‌കൂളിലെ സിസിടിവി കാമറയും എടുത്തുകൊണ്ടാണ് രക്ഷപ്പെട്ടത്.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌ത് ജുവൈനൽ ഹോമിൽ പ്രവേശിപ്പിച്ചു. ഡിസംബർ 13 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. സംഭവത്തിൽ പ്രകോപിതരായ നിരവധി രക്ഷിതാക്കൾ സ്കൂളിന് പുറത്ത് അമൃത്സർ-ദില്ലി ദേശീയപാതയോട് ചേർന്ന് പ്രതിഷേധം സംഘടിപ്പിക്കുകയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ABOUT THE AUTHOR

...view details