കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ ട്രക്ക് കാറിലിടിച്ച് എട്ട് മരണം - accident in up news

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ.

killed

By

Published : Oct 6, 2019, 11:28 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ ട്രക്ക് കാറിലിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ആറ് പേരെ മൗറാണിപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫത്തേപൂരിയിൽ നടന്ന സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് എല്ലാവിധ വൈദ്യസഹായവും ലഭ്യമാക്കാൻ ജില്ലാ മജിസ്ട്രറ്റിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ട്രക്ക് കാറിലിടിച്ച് എട്ട് മരണം

ABOUT THE AUTHOR

...view details