ഇന്ത്യയിൽ നിന്ന് എട്ട് പാകിസ്ഥാൻ തടവുകാരെ വിട്ടയച്ചു - ഇന്ത്യൻ തടവിൽ നിന്ന് എട്ട് പാകിസ്ഥാൻകാരെ മോചിപ്പിച്ചു
ശനിയാഴ്‌ചയാണ് ഇവരെ പാകിസ്ഥാൻ അധികൃതർക്ക് കൈമാറിയത്.
ഇന്ത്യയിൽ നിന്ന് എട്ട് പാകിസ്ഥാൻ തടവുകാരെ വിട്ടയച്ചു
ന്യൂഡൽഹി:തടവിൽ കഴിഞ്ഞിരുന്ന എട്ട് പാകിസ്ഥാൻ പൗരന്മാരെ വിട്ടയച്ചു. അട്ടാരി-വാഗാ അതിർത്തിയിൽ വെച്ച് ശനിയാഴ്‌ചയാണ് ഇവരെ പാകിസ്ഥാൻ അധികൃതർക്ക് കൈമാറിയത്. അബ്‌ദുല്‍ റാഷിദ്, മഹമൂദ് അഹമ്മദ്, സയ്യിദ് ജാവേദ് ഇക്ബാൽ, ഗുലാം അക്ബർ, ഇർഫാൻ ഉല്ല, ഫിറോസ് അൽവാർദീൻ, ജാവേദ് അസ്ലം, സഹൂർ അഹമ്മദ് എന്നിവരെയാണ് വിട്ടയച്ചത്.