കേരളം

kerala

ETV Bharat / bharat

അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; എട്ട് പേർ കൊല്ലപ്പെട്ടു - എട്ട് പേർ കൊല്ലപ്പെട്ടു

തുടർച്ചയായ മഴയെത്തുടർന്ന് പാപും പരേ ജില്ലയിലും മോദിരിജോ മേഖലയിലുമാണ് കഴിഞ്ഞ ദിവസം മണ്ണിടിച്ചില്‍ ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പെമ ഖണ്ടു അറിയിച്ചു

Arunachal Pradesh  Landslides  Landslides in Arunachal  Papum Pare news  അരുണാചൽ പ്രദേശ്  മണ്ണിടിച്ചിൽ  എട്ട് പേർ കൊല്ലപ്പെട്ടു  പാപും പരേ
അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; എട്ട് പേർ കൊല്ലപ്പെട്ടു

By

Published : Jul 11, 2020, 6:48 AM IST

ഇറ്റാനഗർ: അരുണാചൽ പ്രദേശില്‍ മണ്ണിടിച്ചിലിൽ എട്ട് പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് വയസുള്ള കുട്ടി ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. തുടർച്ചയായ മഴയെത്തുടർന്ന് പാപും പരേ ജില്ലയിലും മോദിരിജോ മേഖലയിലുമാണ് കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ അനുശോചനം അറിയിച്ചു. നാശനഷ്‌ടം സംഭവിച്ചവർക്ക് കൃത്യമായി ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; എട്ട് പേർ കൊല്ലപ്പെട്ടു

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടുവും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടാസാധ്യതാ മേഖലകളിൽ നിന്ന് മാറിത്താമസിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് പസിഗട്ടിലെ സിബോ കൊറോംഗ് നദിയിൽ കുടുങ്ങിയ ദമ്പതികളെ അരുണാചൽ പ്രദേശ് പൊലീസും ഈസ്റ്റ് സിയാങ് ജില്ലാ ദുരന്ത നിവാരണ ഏജൻസിയും ചേര്‍ന്ന് രക്ഷപ്പെടുത്തി. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം ഒമ്പത് മുതൽ ജൂലൈ 11 വരെ വടക്കുകിഴക്കൻ ഇന്ത്യയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ABOUT THE AUTHOR

...view details