ഭുവനേശ്വർ: കേരളത്തിൽ നിന്നും ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഒഡിഷ ബാലസോറിൽ വച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്ന് പശ്ചിമ ബംഗാളിലെ മുർഷിദാബാദിലേക്ക് 30 തൊഴിലാളികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ്തയിലെ നാഷണൽ ഹൈവേ 60ൽ വച്ച് ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് ബസ്ത പൊലീസ് ഇൻസ്പെക്ടർ മനസ് കുമാർ ദിയോ പറഞ്ഞു.
കേരളത്തിൽ നിന്നും ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക് - Kerala to Bengal
എറണാകുളത്ത് നിന്ന് പശ്ചിമ ബംഗാളിലെ മുർഷിദാബാദിലേക്ക് 30 തൊഴിലാളികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്
കേരളത്തിൽ നിന്നും ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ബസ് ട്രക്കിലിടിച്ച് എട്ട് പേർക്ക് പരിക്കേറ്റു
പരിക്കേൽക്കാത്ത യാത്രക്കാരെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി. പശ്ചിമ ബംഗാളിലെ ബന്ധപ്പെട്ട അധികാരികൾക്ക് വിവരം കൈമാറിയിട്ടുണ്ട്. മറ്റൊരു ബസിൽ അതിഥി തൊഴിലാളികളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച കേരളത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ മറ്റൊരു ബസ് അപകടത്തിൽപ്പെട്ട് ഏഴ് പേർക്ക് പരിക്കേറ്റിരുന്നു.