തബ്‌ലിഗ് ജമാഅത്ത് സമ്മേളനം; എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് - നിസാമുദ്ദീനിലെ തബ്‌ലിഗ് ജമാഅത്ത് സമ്മേളനം
സമ്മേളനത്തിൽ പങ്കെടുത്ത അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള 46 പേർ സംസ്ഥാനത്ത് ക്വാറന്‍റൈനിൽ ഉണ്ടെന്ന് ഗോവൻ ആരോഗ്യ മന്ത്രി പറഞ്ഞു.

പനാജി: ഡൽഹി നിസാമുദ്ദീനിലെ തബ്‌ലിഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത എട്ട് പേരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ഗോവൻ ആരോഗ്യമന്ത്രി വിശ്വജിത് റാണെ. ഒരാളുടെ ഫലം വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള 46 പേർ സംസ്ഥാനത്ത് ക്വാറന്‍റൈനിൽ ഉണ്ടെന്നും ഇവരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നു കണ്ടെത്തിയതാണെന്നും വിശ്വജിത് റാണെ പറഞ്ഞു. ജമാഅത്ത് അംഗങ്ങളായ ആളുകൾ നിസാമുദ്ദീൻ സന്ദർശിച്ചിട്ടുണ്ടെന്നും എന്നാൽ മാർച്ച് 15 ന് ശേഷം ഇവരാരും തിരികെ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.