ന്യൂഡൽഹി: വിമാന സർവീസുകളിൽ യാത്ര ചെയ്‌ത എട്ടോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 17ന് ഇൻഡിഗോ 7E 7214 ബെംഗളുരു-ചെന്നൈ വിമാനത്തില്‍ സഞ്ചരിച്ച ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ രോഗലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നില്ല. അതേ സമയം ഫെയ്‌സ് മാസ്‌ക്ക്, ഫെയ്‌സ് ഷീൽഡ് അടക്കമുള്ള മുൻകരുതൽ നടപടികൾ ഇയാൾ സ്വീകരിച്ചിരുന്നതായി ഇൻഡിഗോ അധികൃതർ അറിയിച്ചു. ഓപ്പറേറ്റിങ് ക്രൂവിനെ 14 ദിവസത്തെ ക്വാറന്‍റൈനിലേക്ക് മാറ്റിയെന്നും സർക്കാർ പ്രോട്ടോക്കോൾ പ്രകാരം വിമാനം അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ടെന്നും ഇൻഡിഗോ അധികൃതർ വ്യക്തമാക്കി.
വിമാന സർവീസുകളിൽ യാത്ര ചെയ്‌ത എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഓപ്പറേറ്റിങ് ക്രൂ
ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച് വിമാന സർവീസുകൾ തിങ്കളാഴ്‌ചയാണ് പുനരാരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിലാണ് വിവിധ സർവീസുകളിൽ യാത്ര ചെയ്‌ത എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
വിമാന സർവീസുകളിൽ യാത്ര ചെയ്‌ത എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
അതേ ദിവസം ചെന്നൈ- കോയമ്പത്തൂർ സർവീസിൽ സഞ്ചരിച്ച ഒരാൾക്കും സ്പൈസ് ജെറ്റിൽ അഹമ്മദാബാദ്-ഗുവാഹത്തി സർവീസിൽ സഞ്ചരിച്ച് രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മെയ് 26ന് ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിൽ സഞ്ചരിച്ച ഒരാൾക്കും കൊവിഡ് റിപ്പോർട്ട് ചെയ്‌തു. 36 യാത്രക്കാരെയും നാല് ക്രൂ അംഗങ്ങളെയും ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റൈനിലേക്ക് മാറ്റിയെന്ന് എയർലൈൻ വക്താവ് പറഞ്ഞു. മെയ് 25ന് ജമ്മുവിൽ എത്തിയ മൂന്ന് യാത്രക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു.