മേഘാലയയില്‍ എട്ടു പേര്‍ കൊവിഡ് രോഗവിമുക്തി നേടി - COVID-19
സംസ്ഥാനത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ എട്ട് കുടുംബാഗങ്ങള്‍ക്കാണ് പരിശോധനാ ഫലം നെഗറ്റീവായത്.
![മേഘാലയയില്‍ എട്ടു പേര്‍ കൊവിഡ് രോഗവിമുക്തി നേടി 8 family members of Meghalaya's first COVID-19 casualty test negative: CM മേഘാലയയില്‍ എട്ടു പേര്‍ കൊവിഡ് രോഗവിമുക്തി നേടി കൊവിഡ് 19 മേഘാലയ COVID-19 Meghalaya COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6991621-548-6991621-1588166866469.jpg)
ഷില്ലോംഗ്: മേഘാലയയില്‍ എട്ടു പേര്‍ കൊവിഡ് രോഗവിമുക്തി നേടി. സംസ്ഥാനത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ എട്ട് കുടുംബാഗങ്ങള്‍ക്കാണ് പരിശോധനാ ഫലം നെഗറ്റീവായത്. ബെഥാനി ആശുപത്രി സ്ഥാപകനായ 69 കാരന്‍ ഡോ ജോണ്‍ എല്‍ സൈലോ റിന്താത്തിയാങിനാണ് ആദ്യം കൊവിഡ് ബാധിച്ചത്. ഏപ്രില്‍ 15 ന് ഇദ്ദേഹം മരണപ്പെട്ടു. സമ്പര്‍ക്കം വഴിയാണ് അദ്ദേഹത്തിന്‍റെ കുടുംബാഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബാഗങ്ങളില്‍ നേരത്തെ പരിശോധന നടത്തിയ പതിനാറ് പേരില്‍ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഇവര്‍ക്കാണ് ഇപ്പോള്‍ പരിശോധനാ ഫലം നെഗറ്റീവായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.