രാജ്യത്ത് 24 മണിക്കൂറിനിടെ നടത്തിയത് 8.97 ലക്ഷം കൊവിഡ് പരിശോധനകള്‍ - കൊവിഡ് 19
ദ്രുത പരിശോധനയിലൂടെ കൊവിഡ് രോഗികളെ വേഗത്തില്‍ കണ്ടെത്തി അവരെ ക്വാറന്‍റൈനിലേക്ക് മാറ്റാനും മെച്ചപ്പെട്ട ചികിത്സ നല്‍കാനും സാധിച്ചതോടെ രാജ്യത്തെ കൊവിഡ് മരണ നിരക്ക് കുറയ്‌ക്കാന്‍ സാധിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 8.97 ലക്ഷം സാമ്പിളുകളുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടെന്നും മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിവാര ദേശീയ ശരാശരി (8.84) യുമായി താരതമ്യം ചെയ്യുമ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 8.81 ശതമാനമായി കുറഞ്ഞു. ദ്രുത പരിശോധനയിലൂടെ കൊവിഡ് രോഗികളെ വേഗത്തില്‍ കണ്ടെത്തി അവരെ ക്വാറന്‍റൈനിലേക്ക് മാറ്റാനും മെച്ചപ്പെട്ട ചികിത്സ നല്‍കാനും സാധിച്ചതോടെ രാജ്യത്തെ കൊവിഡ് മരണ നിരക്ക് കുറയ്‌ക്കാന്‍ സാധിച്ചതായും മന്ത്രാലയം ട്വീറ്റ് ചെയ്‌തു.