പത്താന്‍കോട്ട്: ഇന്ത്യന്‍ വ്യോമസേനയില്‍ ഇനി അമേരിക്കന്‍ നിര്‍മിത അപ്പാച്ചെ എ എച്ച് 64 ഇ ഹെലികോപ്‌റ്ററുകളും. എട്ട് ഹെലികോപ്‌റ്റുകളാണ് സേനയുടെ കരുത്ത് കൂട്ടാനായി എത്തിയിരിക്കുന്നത്. പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ചടങ്ങില്‍ വ്യോമസേനാ മേധാവി ബി എസ് ധനോവ ഹെലികോപ്‌റ്ററുകള്‍ സേനയ്ക്ക് കൈമാറി.
ലോകത്തിലെ ഏറ്റവും അത്യാധുനിക സൗകര്യങ്ങളുള്ള യുദ്ധ ഹെലികോപ്റ്ററുകളില്‍ ഒന്നാണ് അമേരിക്കന്‍ യുദ്ധ വിമാന കമ്പനിയായ ബോയിങ് നിര്‍മിച്ച അപ്പാച്ചെ എ എച്ച് 64 ഇ. അമേരിക്കന്‍ സേനയില്‍ നിര്‍ണായക സ്ഥാനം ഇവക്കുണ്ട്. ഏതു സാഹചര്യത്തിലും ഉപയോഗിക്കാന്‍ പറ്റുന്ന ഇത്തരം ഹെലികോപ്റ്ററുകള്‍ ലോകത്ത് വിരളമാണ്.