ഗുജറാത്തിൽ 78 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1099 ആയി ഉയർന്നു. 89 പേർക്ക് രോഗം ഭേദമായി.
ഗുജറാത്തിൽ 78 പേർക്ക് കൂടി കൊവിഡ്
ഗാന്ധിനഗർ: ഗുജറാത്തിൽ 78 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1099 ആയി. 86 പേർക്ക് രോഗം ഭേദമായപ്പോൾ 41 പേർ മരിച്ചു. അതേസമയം കൊവിഡ് വ്യാപനം തടയുന്നതിന് കഴിഞ്ഞ വ്യാഴാഴ്‌ച അർധരാത്രി മുതൽ ഈ മാസം 22 വരെ സലബത്പുര, മഹിധാർപുര, ലാൽഗേറ്റ്, അത്വ, ലിംബയത്ത് എന്നിവിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. 13,835 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്.