ആന്ധ്രാപ്രദേശില്‍ 7,738 പേര്‍ക്ക് കൂടി കൊവിഡ് - ആന്ധ്രാപ്രദേശിലെ കൊവിഡ് വാര്‍ത്ത
സംസ്ഥാനത്ത് ഇതേവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,25,514 ആയി. 5,359 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു

കൊവിഡ്
അമരാവതി: ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,738 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 57 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. സംസ്ഥാനത്ത് ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,25,514 ആയി. 5,359 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. നിലവില്‍ 78,836 പേര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,455 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. സംസ്ഥാനത്ത് ഇതേവരെ 51,04,131 പേര്‍ പരിശോധനക്ക് വിധേയരായി.