കര്‍ണാടകയില്‍ 7710 പേര്‍ക്ക് കൂടി കൊവിഡ്; 65 മരണം - covid update
ഇന്ന് മാത്രം 6748 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതേവരെ 444,658 പേര്‍ സംസ്ഥാനത്ത് രോഗ മുക്തരായി
കൊവിഡ്
ബംഗളൂരു:കര്‍ണാടകയില്‍ 7710 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 65 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 548,557 ആയി. ഇതേവരെ 8331 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 827 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇന്ന് മാത്രം 6748 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതേവരെ സംസ്ഥാനത്ത് 444,658 പേര്‍ രോഗ മുക്തരായി.