കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡിൽ പുതിയ 77 കൊവിഡ് കേസുകൾ കൂടി - ഉത്തരാഖണ്ഡിൽ കൊവിഡ്

നിലവിൽ 719 പേരാണ് ചികിത്സയിലുള്ളത്

COVID-19 in Uttarakhand ഉത്തരാഖണ്ഡിൽ കൊവിഡ് Covid india *
Covid

By

Published : Jun 9, 2020, 5:07 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,488 ആയി ഉയർന്നു.
തെഹ്രി ജില്ലയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 43 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. പിത്തോറഗഡിൽ ഏഴ്, ഹരിദ്വാർ, നൈനിറ്റാൾ, പൗരി, രുദ്രപ്രയാഗ് ജില്ലകളിൽ നാല് വീതം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെറാഡൂൺ, ബാഗേശ്വർ മൂന്ന് വീതംവും അൽമോറയിൽ ഒരു കേസുമാണ് സ്ഥിരീകരിച്ചത്. സ്വകാര്യ ലബോറട്ടറികളിൽ നിന്ന് നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗമുക്തരായ 749 രോഗികളെ ഇതുവരെ ഡിസ്ചാർജ് ചെയ്തു. 13 പേർക്ക് ജീവഹാനി സംഭവിച്ചു. നിലവിൽ 719 പേരാണ് ചികിത്സയിൽ തുടരുന്നത്.

ABOUT THE AUTHOR

...view details