ബെംഗളൂരൂ: കർണാടകയില്‍ കൊവിഡ് 19 ബാധിച്ചതായി സംശയിക്കുന്ന 76 കാരൻ മരിച്ചു. മുഹമ്മദ് ഹുസൈൻ സിദ്ദി എന്നയാളാണ് മരിച്ചതെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് തിരിച്ചറിഞ്ഞു. സൗദി അറേബ്യയില്‍ തീര്‍ഥാടനത്തിനായി ഇദ്ദേഹം അടുത്തിടെ പോയിരുന്നു. കൂടുതൽ ചികിത്സക്കായി ഹൈദരാബാദിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് കലാബുരാഗിയിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു.
കർണാടകയില്‍ കൊവിഡ് 19 മരണമെന്ന് സംശയം
രക്ത സാമ്പിളുകളുടെ റിസള്‍ട്ട് ലഭിച്ച ശേഷമേ കൊവിഡ് 19 മരണമാണോ എന്ന് സ്ഥിരീകരിക്കാനാകൂ
കർണാടകയില്‍ കൊവിഡ് 19 മരണമെന്ന് സംശയം
മുഹമ്മദ് ഹുസൈന്‍റെ രക്ത സാമ്പിള്‍ ബെംഗളൂരുവിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. റിസള്‍ട്ട് ലഭിച്ച ശേഷമേ കൊവിഡ് 19 രോഗ ബാധ മൂലമാണോ ഇദ്ദേഹം മരിച്ചതെന്ന് തിരിച്ചറിയാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Last Updated : Mar 11, 2020, 2:56 PM IST