ഡല്‍ഹി: രാജ്യത്ത് 76 ശതമാനം പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലായി 86 ശതമാനം കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 86,961 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 76 ശതമാനം പുതിയ സ്ഥിരീകരിച്ച കേസുകളും ഇവയെല്ലാം കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പടെ 10 സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ മാത്രം 20,627 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കർണാടകയിൽ മാത്രം 8,191 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രയിൽ 7,738 കേസുകള്‍ ഉത്തർപ്രദേശിൽ 5,758, തമിഴ്‌നാട്ടിൽ 5,516, കേരളത്തിൽ 4,716, ഒഡീഷയിൽ 4,330, ദില്ലിയിൽ 3,812 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യം കൊവിഡ് ഭീതിയില്‍; 10 സംസ്ഥാനങ്ങളിലായി 86 ശതമാനം കൊവിഡ് മരണങ്ങൾ - 24 മണിക്കൂറിനുള്ളിൽ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പടെ 10 സംസ്ഥാനങ്ങളിളിലായി 86 ശതമാനം മരണം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ മാത്രം 20,627 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കർണാടകയിൽ മാത്രം 8,191 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
![രാജ്യം കൊവിഡ് ഭീതിയില്‍; 10 സംസ്ഥാനങ്ങളിലായി 86 ശതമാനം കൊവിഡ് മരണങ്ങൾ 76 per cent new Covid-19 cases 86 per cent fatality reported from 10 states/UTs in last 24 hours Covid 19 Corona virus India രാജ്യം കൊവിഡ് ഭീതിയില്‍ 24 മണിക്കൂറിനുള്ളിൽ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പടെ 10 സംസ്ഥാനങ്ങളിളിലായി 86 ശതമാനം മരണം കൊവിഡ് കേസുകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8881006-484-8881006-1600687951271.jpg)
രാജ്യം കൊവിഡ് ഭീതിയില്‍; 10 സംസ്ഥാനങ്ങളിലായി 86 ശതമാനം കൊവിഡ് മരണങ്ങൾ
പശ്ചിമ ബംഗാളിൽ 3,177 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മധ്യപ്രദേശിൽ 2,579 ആണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,130 മരണങ്ങളാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ 455 മരണങ്ങളും കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ യഥാക്രമം 101 , 94 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ 61, തമിഴ്‌നാട്ടിൽ 60, ആന്ധ്രയിൽ 57, പഞ്ചാബിൽ 56, ദില്ലിയിൽ 37 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹരിയാനയിൽ 29 പേർ മരിച്ചു. 27 പേര്‍ക്കാണ് മധ്യപ്രദേശില്‍ ജീവന്‍ നഷ്ടമായത്.