കേരളം

kerala

ഒഡീഷയിൽ 76 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : May 27, 2020, 1:37 PM IST

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,593 ആയി. രോഗം സ്ഥിരീകരിച്ച 76 പേരിൽ 74 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഒഡീഷയിലേക്ക് മടങ്ങി എത്തി വിവിധ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ കഴിഞ്ഞവരാണ്. മറ്റ് രണ്ടുപേർ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി ബന്ധം പുലർത്തിയവരാണ്.

76 new COVID-19 cases in Odisha total rises to 1 593 ഭുവനേശ്വർ ഒഡീഷ കൊവിഡ് 19 ഗഞ്ചം ജില്ല COVID-19 Odisha
ഒഡീഷയിൽ 76 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഭുവനേശ്വർ:ഒഡീഷയിൽ 76 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,593 ആയി. രോഗം സ്ഥിരീകരിച്ച 76 പേരിൽ 74 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഒഡീഷയിലേക്ക് മടങ്ങി എത്തി വിവിധ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ കഴിഞ്ഞവരാണ്. മറ്റ് രണ്ടുപേർ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി ബന്ധം പുലർത്തിയവരാണ്.

ഖുർദാദി ജില്ല (13), കട്ടക്ക് (11), ഗഞ്ചം (10), മയൂർഭഞ്ച് (1), ബാലസോർ (2), ബൊളാംഗീർ (16), നുവാപട (13), ജഗത്സിംഗ്പൂർ (6), നയഗഡ് (2) ), സുന്ദർഗഡ് (2), എന്നിവിടങ്ങളിലാണ് പുതിയ രോഗ ബാധിതർ. ഒഡീഷയിലെ 30 ജില്ലകളിൽ സംസ്ഥാനത്തിന്‍റെ തെക്ക് ഭാഗത്തുള്ള റായഗഡ ജില്ല ഒഴികെയുള്ള മറ്റ് 29 ജില്ലകളിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. നിലവിൽ 853 രോഗികളാണ് സംസ്ഥാനത്ത് സജീവമായിട്ടുള്ളത്. 733 പേർ ഇതുവരെ രോഗത്തിൽ നിന്ന് കരകയറി. ഏഴ് പേർ മരിച്ചു. 368 രോഗികളുള്ള കൊവിഡ് ബാധിത ജില്ലകളുടെ പട്ടികയിൽ ഗഞ്ചം ജില്ല ഒന്നാം സ്ഥാനത്താണ്. ജാജ്പൂർ ജില്ലയിൽ 242, ബാലസോർ ജില്ലകളിൽ 139, ഭദ്രക് ജില്ലയിൽ 106, ഖുർദ ജില്ലയിൽ 99, കട്ടക്കിൽ 86, പുരി ജില്ലയിൽ 85, കേന്ദ്രപാറയിൽ 61, ബൊളാംഗീറിൽ 54 ഉം കൊവിഡ് ബാധിതർ ഉണ്ട്.

ABOUT THE AUTHOR

...view details