കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ ഒരു കൊവിഡ് മരണം കൂടി; മരണ നിരക്ക് ഉയരുന്നു - 75-yr-old COVID-19 patient die

സംസ്ഥാനത്ത് ഇതുവരെ 23 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്.

ഗുജറാത്ത്  കൊവിഡ് മരണം  മരണ നിരക്ക്  അഹമ്മദാബാദ്  ഗുജറാത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം  75-yr-old COVID-19 patient die  COVID-19
ഗുജറാത്തിൽ ഒരു കൊവിഡ് മരണം കൂടി; മരണ നിരക്ക് ഉയരുന്നു

By

Published : Apr 12, 2020, 12:58 PM IST

ഗാന്ധിനഗർ: ഗുജറാത്തിൽ വീണ്ടും കൊവിഡ് മരണം. അഹമ്മദാബാദ് സ്വദേശിയായ 75 കാരനാണ് ശനിയാഴ്ച രാത്രി മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. ശനിയാഴ്ച മരിച്ച വ്യക്തിക്ക് ഉയർന്ന രക്ത സമ്മർദ്ദം ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. അഹമ്മദാബാദിൽ മാത്രം ഇതോടെ പതിനൊന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 493 ആയി. ഞായറാഴ്ച 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. 25 പേരിൽ 23 ഉം അഹമ്മദാബാദ് സ്വദേശികളാണ്. 426 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ നാല് പേർ വെന്‍റിലേറ്ററിലാണ്. ഇതുവരെ 44 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

ABOUT THE AUTHOR

...view details