കർണാടയിൽ ഒരു കൊവിഡ് മരണം കൂടി - കൊവിഡ് 19
കർണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
കർണാടയിൽ ഒരു കൊവിഡ് മരണം കൂടി
ബെംഗളുരു : കർണാടകയിൽ കൊവിഡ് ബാധിച്ച് 75കാരൻ മരിച്ചു. ഇതോടെ കർണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. വ്യാപാരിയായ ഇയാൾക്ക് നിസാമുദ്ദീൻ മർക്കസ് മത സമ്മേളനവുമായി ബന്ധമില്ലെന്നും കൊവിഡ് രോഗമുള്ള സ്ഥലങ്ങൾ ഇയാൾ സന്ദർശിച്ചിട്ടില്ലെന്നും ബാഗൽകോട്ടെ ഡെപ്യൂട്ടി കമ്മീഷണർ കെ രാജേന്ദ്ര പറഞ്ഞു. ഇയാളുടെ കുടുംബാംഗങ്ങളെ പരിശോധനക്ക് വിധേയമാക്കിയെന്നും എന്നാൽ പരിശോധനാഫലം നെഗറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു. മരിച്ച നാല് പേർ ഉൾപ്പെടെ സംസ്ഥാനത്ത് 128 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.