75 ശതമാനം കൊവിഡ് രോഗികൾ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ - കൊവിഡ്
സർക്കാർ ആംബുലൻസുകളുടെ കുറവ് കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികളുടെ ആംബുലൻസുകൾ ആവശ്യപ്പെടാനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
ന്യൂഡൽഹി:രാജ്യ തലസ്ഥാനത്ത് 75 ശതമാനം കൊവിഡ് രോഗികളും രോഗലക്ഷണങ്ങൾ പ്രകടപ്പിക്കുന്നില്ലെന്നും നേരിയ രോഗലക്ഷണങ്ങളാണ് ആളുകളിൽ പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. സർക്കാർ ആംബുലൻസുകളുടെ കുറവ് കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികളുടെ ആംബുലൻസുകൾ ആവശ്യപ്പെടാനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചെന്നും സർക്കാരിന് ആംബുലൻസുകളുടെ ആവശ്യം വരുമ്പോൾ സ്വകാര്യ ആംബുലൻസുകളുടെ സേവനം ഉറപ്പാക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരം നേരിയ കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളുടെ ചികിത്സ അവരുടെ വീടുകളിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.