ചെന്നൈ:ചെന്നൈയ്ക്ക് സമീപം മനാലിയിലെ വെയർഹൗസിൽ 740 ടൺ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരിക്കുന്നതായി റിപ്പോർട്ട്. ബെയ്‌റൂട്ട് തുറമുഖത്തെ സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 2015ൽ കരൂർ ആസ്ഥാനമായ കെമിക്കൽ കമ്പനി ഇറക്കുമതി ചെയ്തതാണ് വലിയ അളവിലുള്ള രാസവസ്തു. എന്നാല്‍ ആവശ്യമായ അനുമതി ഇല്ലാതെയാണ് ഇക്കുമതി ചെയ്തതെന്ന് കാട്ടി കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് അമോണിയം നൈട്രേറ്റ് നിറച്ച 37 കണ്ടെയ്നറുകൾ വടക്കൻ ചെന്നൈയിലെ മനാലിയിലെ കസ്റ്റംസിന്‍റെ ചരക്ക് ടെർമിനലിൽ സൂക്ഷിച്ചു.
ബെയ്‌റൂട്ട് ഇത്തരത്തിൽ സംഭരിച്ച രാസവസ്തു വൻ സ്ഫോടനങ്ങൾക്ക് കാരണമായിരുന്നു. അപകടത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്‌റൂട്ട് സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥർ തുറമുഖങ്ങളിലെ അമോണിയം നൈട്രേറ്റ് സ്റ്റോക്കിന്‍റെ അളവ് കണക്കാക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്റ്റോക്ക് സൂക്ഷിച്ചിരിക്കുന്ന സ്ഥലം ആൾ താമസമില്ലാത്ത പ്രദേശമാണെന്നും രാസവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും സ്റ്റോറേജിൽ പാലിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.
രാസവസ്തു ഇ-ലേലം ചെയ്യാനുള്ള ശ്രമത്തിലാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത രാസവസ്തു ഇ-ലേലം ചെയ്യാൻ മദ്രാസ് ഹൈക്കോടതി കസ്റ്റംസിന് നിർദേശം നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എന്താണ് അമോണിയം നൈട്രേറ്റ്?