കര്‍ണാടകയില്‍ 7339 പേര്‍ക്ക് കൂടി കൊവിഡ്; 122 മരണം - covid in karnataka news
സംസ്ഥാനത്തെ കൊവിഡ് 19 കേസുകളുടെ എണ്ണം 526876 ആയി. 8145 പേര്‍ ഇതേവരെ രോഗത്തെ തുടര്‍ന്ന് മരിച്ചു

കൊവിഡ്
ബംഗളൂരു: കര്‍ണാടകയില്‍ 7339 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 122 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 526876 ആയി. 8145 പേര്‍ ഇതേവരെ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് മാത്രം 9925 പേര്‍ രോഗ മുക്തരായി. ഇതേവരെ രോഗമുക്തരായവരുടെ എണ്ണം 423377 ആയി ഉയര്‍ന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 809 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.