ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് മുക്തമാകുന്നവരുടെ നിരക്ക് 72 ശതമാനമായതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുന്നു. ഇതില്‍ 72,000 പേരും രോഗമുക്തരായതായി മുഖ്യമന്ത്രി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കൊവിഡ് മുക്തമാകുന്നവരുടെ നിരക്ക് 72 ശതമാനം - രാജ്യതലസ്ഥാനം
ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുന്നു. ഇതില്‍ 72,000 പേര്‍ രോഗമുക്തരായി
രോഗമുക്തരായവര്‍ മറ്റ് രോഗികള്‍ക്കായി തങ്ങളുടെ പ്ലാസ്‌മ ദാനം ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. രക്തദാനം പോലെ ലളിതമായ ഒന്നാണ് പ്ലാസ്‌മ ദാനവും. കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യാമാകുന്നത് വരെ കൊവിഡ് ചികിത്സക്കായി പ്ലാസ്‌മ ദാനം ചെയ്യെണ്ടതിന് ആശുപത്രികളില്‍ രോഗമുക്തരായവര്‍ക്കായി പ്രത്യേക കൗണ്‍സിലിങ്ങുകളും ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം ഡല്‍ഹിയില്‍ ഇതുവരെ 99,444 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.