ന്യൂഡല്‍ഹി: രാജ്യം ഇന്ന് 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബൊല്‍സോനാരോ പരേഡില്‍ മുഖ്യാതിഥിയാകും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.
രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തില്‍; ബ്രസീല്‍ പ്രസിഡന്‍റ് മുഖ്യാതിഥി - റിപ്പബ്ലിക് ദിനാഘോഷം
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. രാജ്യം കനത്ത സുരക്ഷയില്‍.
രാവിലെ 9.33ന് യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രമര്‍പ്പിക്കുന്നതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന പരേഡിനായി ജന്‍പഥിലേക്ക് നീങ്ങും. 90 മിനിറ്റ് നീളുന്ന പരേഡ് രാവിലെ 10 മണിക്ക് തുടങ്ങും. പരേഡ് ലഫ്. ജനറല്‍ അസിത് മിസ്ത്രി നയിക്കും. വ്യോമസേനയുടെ പുതിയ ചിന്നുക്ക്, അപ്പാച്ചെ ഹെലികോപ്ടറുകള്‍ ഒരുക്കുന്ന ആകാശക്കാഴ്ചകളും ഉണ്ടാകും.
വിവിധ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകള്‍ രാജ്പഥിലൂടെ കടന്ന് പോകും. കനത്ത സുരക്ഷയാണ് രാജ്യത്തെങ്ങും ഒരുക്കിയിരിക്കുന്നത്. ആശയപരമായ എതിര്‍പ്പുകള്‍ അക്രമത്തിന്‍റെ പാതയിലേക്ക് പോകരുതെന്നായിരുന്നു രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം. മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.