711 കിലോഗ്രാം പോപ്പി സ്ട്രോയുമായി രണ്ട് പേർ പിടിയിൽ - ക്രൈം വാർത്തകൾ
ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
711 കിലോഗ്രാം പോപ്പി സ്ട്രോയുമായി രണ്ട് പേർ പിടിയിൽ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദാംപൂർ ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി മയക്കുമരുന്ന് കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്യ്തു. ഇവരിൽ നിന്നും 711 കിലോഗ്രാം പോപ്പി സ്ട്രോ പിടിച്ചെടുത്തു. ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച് രണ്ട് ട്രക്കുകളും പൊലീസ് പിടിച്ചെടുത്തു. പഞ്ചാബ് സ്വദേശികളായ സുനിൽ കുമാർ, ലക്കി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.