കൊഹിമ: നാഗാലാന്‍റില്‍ 71 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 845 ആയി. 816 സാമ്പിളുകളില്‍ നിന്നാണ് 71 പേരുടെ ഫലം പോസിറ്റീവായത്. 71 പേരില്‍ 60 പേര്‍ ദിമാപൂരില്‍ നിന്നും മോണില്‍ നിന്ന് ഏഴ് പേരും കൊഹിമയില്‍ നിന്ന് നാല് പേരും ഉള്‍പ്പെടുന്നു. 518 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 327 പേരാണ് രോഗവിമുക്തരായത്.
നാഗാലാന്‍റില്‍ 71 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു - COVID-19
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 845 ആയി
![നാഗാലാന്‍റില്‍ 71 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു നാഗാലാന്‍റില്‍ 71 പേര്‍ക്ക് കൂടി കൊവിഡ് 71 more COVID-19 cases in Nagaland Nagaland COVID-19 കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8004727-74-8004727-1594622321963.jpg)
നാഗാലാന്‍റില്‍ 71 പേര്‍ക്ക് കൂടി കൊവിഡ്
24 മണിക്കൂറിനിടെ ഇന്ത്യയില്‍ 28,071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. രാജ്യത്ത് ഇതുവരെ 8,78,254 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,01,609 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 5,53,471പേര്‍ ഇതുവരെ രോഗവിമുക്തരായി. 24 മണിക്കൂറിനിടെ 500 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 23,174 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.