അമരാവതി: ആന്ധ്രാ പ്രദേശിൽ കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ 70,000 പൊലീസ് ഉദ്യോഗസ്ഥരാണ് പ്രവർത്തിക്കാനായി മുന്നോട്ട് വന്നതെന്ന് ആന്ധ്രാ പ്രദേശ് ഡിജിപി ഗൗതം സവാങ് പറഞ്ഞു. കോൺടാക്‌സ് ട്രേസിങ്ങിനായി ജിപിഎസ് സംവിധാനം ഉപയോഗപ്പെടുത്തിയെന്നും 58,000 ഹോം ഗാർഡ്‌സും പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് ഇറങ്ങിയെന്നും 22,266 വിദേശികളെ കോൺടാക്‌സ് ട്രേസിങ്ങിലൂടെ കണ്ടെത്തി ക്വാറന്‍റൈനിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
70,000 പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് വാരിയേഴ്‌സായി മുന്നോട്ട് വന്നുവെന്ന് ആന്ധ്രാ ഡിജിപി - കോൺടാക്‌സ് ട്രേസിങ്
70,000 പൊലീസ് ഉദ്യോഗസ്ഥരും 58,000 ഹോം ഗാർഡ്‌സും കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നോട്ട് വന്നുവെന്ന് ആന്ധ്രാ ഡിജിപി ഗൗതം സവാങ് പറഞ്ഞു
70,000 പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് വാരിയേഴ്‌സായി മുന്നോട്ട് വന്നുവെന്ന് ആന്ധ്രാ ഡിജിപി
ഡൽഹിയിൽ നിന്ന് തിരികെ എത്തിയ വ്യക്തി ഗുണ്ടൂരിൽ കൊവിഡ് പോസിറ്റീവ് ആയതിലൂടെ ഈ സാഹചര്യത്തെക്കുറിച്ച് രാജ്യത്തിന് ജാഗ്രത നൽകാൻ സംസ്ഥാനത്തിനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ കഴിഞ്ഞെന്നും അതിഥി തൊഴിലാളികൾക്കായി 686 ക്യാമ്പുകളാണ് സംസ്ഥാനത്ത് തുറന്നതെന്നും അദ്ദേഹം പറഞ്ഞു.