ന്യൂഡല്‍ഹി: കൊവിഡ് ചികില്‍സയ്‌ക്ക് പ്ലാസ്‌മ നല്‍കാന്‍ തയ്യാറായി 700 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍. കൊവിഡ് രോഗവിമുക്തി നേടിയവരാണിവര്‍. ഇതുവരെ 700ലധികം തബ്‌ലീഗ് അംഗങ്ങള്‍ സുല്‍ത്താന്‍ പുരിയിലെയും നരേലയിലെയും ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങള്‍ വഴി പ്ലാസ്‌മ നല്‍കിയിരുന്നുവെന്ന് തബ്‌ലീഗ് അംഗങ്ങളുടെ അഭിഭാഷകന്‍ പറഞ്ഞു. പ്ലാസ്‌മ ദാനം ചെയ്യാന്‍ കൊവിഡ് ഭേദമായവര്‍ തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചിരുന്നു.
കൊവിഡ് ചികില്‍സയ്‌ക്ക് പ്ലാസ്‌മ നല്‍കാന്‍ തയ്യാറായി 700 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ - കൊവിഡ് 19
കൊവിഡ് രോഗവിമുക്തി നേടിയ 700 ലധികം തബ്‌ലീഗ് അംഗങ്ങളാണ് പ്ലാസ്‌മ നല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നത്.
കൊവിഡ് ചികില്‍സയ്‌ക്ക് പ്ലാസ്‌മ നല്‍കാന്‍ തയ്യാറായി 700 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍
പ്രമേഹം,രക്തസമ്മര്‍ദം എന്നിവ ഇല്ലാത്തവരില്‍ നിന്നാണ് പ്ലാസ്‌മ സ്വീകരിക്കുന്നത്. തബ്‌ലീഗ് തലവന്‍ മൗലാന സാദ് കണ്ഡാലവിയും അംഗങ്ങളോട് പ്ലാസ്‌മ നല്‍കാന്‍ തയ്യാറാകണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, തെലങ്കാന, കേരളം,രാജസ്ഥാന്‍ മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തബ്‌ലീഗ് അംഗങ്ങള്‍ സന്നദ്ധതയുമായി മുന്നോട്ടു വന്നത്.