കേരളം

kerala

ETV Bharat / bharat

ഒഡിഷയിൽ ക്ഷേത്രത്തിനകത്ത് വെച്ച് പുരോഹിതൻ 52കാരനെ കൊലപ്പെടുത്തി - ബ്രാഹ്മണി ദേവി ക്ഷേത്രം

കൊവിഡ് പ്രതിരോധത്തിനായി ബലി നൽകിയതാണെന്നാണ് 70കാരനായ പുരോഹിതൻ സൻസാരി ഓജ പൊലീസിനോട് പറഞ്ഞു

COVID-19 pandemic  Bhubaneswar  Odisha's Cuttack district  Sansari Ojha  Bandhahuda village  ഭുവനേശ്വർ  ഒഡീഷ  പുരോഹിതൻ 52കാരനെ കൊലപ്പെടുത്തി  ബ്രാഹ്മണി ദേവി ക്ഷേത്രം  സൻസാരി ഓജ
ഒഡീഷയിൽ ക്ഷേത്ര പരിസരത്ത് 70 കാരനായ പുരോഹിതൻ 52കാരനെ കൊലപ്പെടുത്തി

By

Published : May 28, 2020, 9:55 PM IST

ഭുവനേശ്വർ: ഒഡിഷയിലെ ഘട്ടക്ക് ജില്ലയിൽ ക്ഷേത്ര പുരോഹിതൻ 52കാരനെ കൊലപ്പെടുത്തി. കൊവിഡ് പ്രതിരോധത്തിനായി ബലി നൽകിയതാണെന്ന് 70കാരനായ പുരോഹിതൻ സൻസാരി ഓജ പൊലീസിനോട് പറഞ്ഞു. ബന്ദഹുഡ ഗ്രാമത്തിലെ ബ്രാഹ്മണി ദേവി ക്ഷേത്രത്തിലാണ് സംഭവം. കൊലപാതക ശേഷം പുരോഹിതൻ സ്വമേധയാ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

സരോജ് കുമാർ പ്രധാൻ എന്നയാളാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഗ്രാമത്തിലെ ഒരു മാമ്പഴത്തോട്ടം സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

ABOUT THE AUTHOR

...view details