ബെംഗളൂരൂവിൽ നിന്നും വ്യാജ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ പിടിച്ചെടുത്തു
രാജാജി നഗറിലെ മെഡിക്കൽ ഷോപ്പിൽ ക്രൈം ബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് പത്ത് ലക്ഷം രൂപ വില വരുന്ന 70 വ്യാജ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ കണ്ടെത്തിയത്
ബെംഗളൂരൂവിൽ നിന്നും വ്യാജ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ കണ്ടെത്തി
ബെംഗളൂരൂ:കർണാടകയിലെ രാജാജി നഗറിൽ നിന്നും 70 വ്യാജ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ കേന്ദ്ര ക്രൈം ബ്രാഞ്ച് (സിസിബി) സംഘം പിടിച്ചെടുത്തു. നഗരത്തിലെ ഒരു പ്രധാന മെഡിക്കൽ ഷോപ്പിൽ നടത്തിയ റെയ്ഡിനിടെയാണ് വ്യാജ തെർമോമീറ്ററുകൾ കണ്ടെത്തിയത്. ഇവയ്ക്ക് ഏകദേശം പത്ത് ലക്ഷം രൂപ വില വരുമെന്ന് സിബിബി അറിയിച്ചു. കടയുടെ മാനേജറെ കസ്റ്റഡിയിൽ എടുത്തു.