വ്യാഴായ്ച്ച രാത്രിയായിരുന്നു സംഭവം. റോഹ്തക് റെയിൽവേ സ്റ്റേഷനു സമീപം ഏഴു വയസ്സുകാരിയെ മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. രക്തം വാർന്ന നിലയിലാല്‍ പൊലീസാണ് കുട്ടിയെ കണ്ടെത്തിയത്.
ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു - റോഹ്തക് റെയിൽവേ സ്റ്റേഷ
ഹരിയാനയിലെ റോഹ്തക് റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. കുട്ടിയുടെ നില ഗുരുതരം.
gangrape1
റെയിൽവേ വാഷിങ് ലൈനിനു സമീപത്താണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ പെൺകുട്ടിയെ കാണാത്തതിനാൽ വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് റെയിൽവേ സ്റ്റേഷനു സമീപം കുട്ടിയെ കണ്ടെത്തിയത്. കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കൂട്ടബലാത്സംഗത്തിനും പോക്സോ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.