ഒഡിഷയില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 - ഒഡിഷ
ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 156 ആയി
ഭുവനേശ്വര്‍: ഒഡിഷയില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 156 ആയി. ജയ്‌പൂര്‍ ജില്ലയിലാണ് ഇന്ന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. 55 പേര്‍ ഇതുവരെ രോഗവിമുക്തരായിട്ടുണ്ട്. ഇതില്‍ ഒരാള്‍ മരിച്ചു. വെള്ളിയാഴ്‌ച വരെ 36,593 സാമ്പിളുകളാണ് പരിശോധനയ്‌ക്കയച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ അടുത്തിടെ കൊല്‍ക്കത്ത സന്ദര്‍ശിച്ചിരുന്നു. ക്വാറന്‍റൈയിനില്‍ കഴിയുകയായിരുന്നു ഇവര്‍. ജയ്‌പൂരില്‍ ഇതുവരെ 47 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.