സുരക്ഷാ സേനയും നക്സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 7 പേര്‍ കൊല്ലപ്പെട്ടു - 7 Naxals
സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. വനത്തില്‍ പരിശോധന തുടരുന്നു

സുരക്ഷാ സേനയും നക്സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 7 പേര്‍ മരിച്ചു
ചണ്ഡീഗഡ്:ചണ്ഡീഗഡിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയിലെ സീതഗോട്ട വനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് നക്സലുകള്‍ കൊല്ലപ്പെട്ടു. രാവിലെ ആറിനായിരുന്നു സംഭവം. ബാഗ്നാഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ സീതഗോട്ട ഗ്രാമത്തിനടുത്തുള്ള വനത്തില്‍ നക്സലുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ റിസർവ് ഗാർഡിന്‍റെ (ഡിആർജി) സംഘം പരിശോധന നടത്തിയത്. സംഭവസ്ഥലത്ത് നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. വനത്തില്‍ കൂടുതല്‍ പരിശോധന തുടരുകയാണ്.