ന്യൂഡൽഹി:ജെഎൻയുവിൽ ജനുവരി അഞ്ചിന് നടന്ന ആക്രമണത്തിൽ പങ്കാളികളായ ഏഴ് പേരെ കൂടി പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞത്. കൂടാതെ സെക്യൂരിറ്റി ജീവനക്കാർ, അഞ്ച് വിദ്യാർഥികൾ, വാർഡൻ എന്നിവർ നൽകിയ മൊഴിയും പ്രതികളെ തിരിച്ചയറിയാൻ സഹായിച്ചു.
ജെഎൻയു ആക്രമണം; ഏഴ് പേരെ കൂടി തിരിച്ചറിഞ്ഞു - ജെഎൻയു ആക്രമണം
ദൃക്സാക്ഷി മൊഴികളുടെയും വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ തിരിച്ചറിഞ്ഞത്.

JNU
'യൂണിറ്റി എഗൈൻസ്റ്റ് ലെഫ്റ്റ്' എന്ന അറുപതംഗ വാട്‌സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ട 37 പേരെ പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ജെഎൻയുവിലെ ഇടത് സംഘടനകൾക്കെതിരെ നടന്ന ആക്രമണത്തിൽ വാട്‌സാപ്പ് ഗ്രൂപ്പിന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. അതേസമയം, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി എല്ലാ ഹോസ്റ്റലുകളിലും ഓഡിറ്റ് നടത്താൻ സർവകലാശാല ഉത്തരവിട്ടിട്ടുണ്ട്.