രാജസ്ഥാനിൽ പുതിയ ഏഴ് കൊവിഡ് കേസുകൾ കൂടി
രണ്ട് പേർ തബ്‌ലിഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരും അഞ്ച് പേർ രോഗികളുമായി അടുത്ത് ഇടപഴകിയവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജസ്ഥാനിൽ പുതിയ ഏഴ് കൊവിഡ് കേസുകൾ കൂടി
ജയ്‌പൂർ: രാജസ്ഥാനിൽ ഏഴ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 140 ആയി. രണ്ട് പേർ തബ്‌ലിഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരും അഞ്ച് പേർ രോഗികളുമായി അടുത്ത് ഇടപഴകിയവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് കേസുകൾ ടോങ്കിലും രണ്ട് കേസുകൾ ബിക്കാനീറിലുമാണ് റിപ്പോർട്ട് ചെയ്‌തത്.