മുംബൈ:മഹാരാഷ്ട്ര പൊലീസിലെ 786 ഉദ്യാഗസ്ഥർക്ക് ഇതുവരെ കൊവിഡ് -19 സ്ഥിരീകരിച്ചു. മഹാരാഷ്ട്ര പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് ആകെ കൊവിഡ് കേസുകളിൽ 88 കേസുകൾ ഉന്നത ഉദ്യോഗസ്ഥരിലും 698 കേസുകൾ പൊലീസുകാരിലുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 13 ഉന്നത ഉദ്യോഗസ്ഥരും മറ്റ് 63 റാങ്കുകാരും ഇതുവരെ രോഗ മുക്തി നേടി. 703 സജീവ കേസുകളാണ് നിലവിൽ മഹാരാഷ്ട്ര പൊലീസിൽ ഉളളത്. ഏഴ് ഉദ്യോഗസ്ഥർ ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്ര പൊലീസിൽ ഇതുവരെ സ്ഥിരീകരിച്ചത് 786 കൊവിഡ് കേസുകൾ - മഹാരാഷ്ട്ര പൊലീസ്
703 സജീവ കേസുകളാണ് നിലവിൽ മഹാരാഷ്ട്ര പൊലീസിൽ ഉളളത്. ഏഴ് ഉദ്യോഗസ്ഥർ ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്ര പൊലീസ്
ലോക്ക് ഡൗൺ കാലയളവിൽ പൊലീസുദ്യോഗസ്ഥർക്ക് നേരെ 200 ആക്രമണങ്ങൾ നടന്നതായും 732 പ്രതികളെ അറസ്റ്റ് ചെയ്തതായും മഹാരാഷ്ട്ര പൊലീസ് പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട 87,893 ഫോൺ കോളുകൾ പൊലീസിന്‍റെ 100 നമ്പറിൽ വന്നതായും പൊലീസ് വകുപ്പ് അറിയിച്ചു.