ഭോപ്പാൽ:സംസ്ഥാനത്ത് വാഹനാപകടത്തിൽ മൂന്ന് സ്‌ത്രീയും ഒരു കുഞ്ഞും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. സത്‌നയിൽ കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ രേവ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
മധ്യപ്രദേശിൽ വാഹനാപകടത്തിൽ ഏഴ് മരണം - സത്‌നാമിൽ വാഹനാപകടത്തിൽ ഏഴ് മരണം
സത്‌നാമിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
![മധ്യപ്രദേശിൽ വാഹനാപകടത്തിൽ ഏഴ് മരണം Road accident in Satna Satna road accident Road accident in MP MP road accident 7 dead as car collides with dumper in MP's Satna 7 people dead in Satna road accident മധ്യപ്രദേശിൽ വാഹനാപകടത്തിൽ ഏഴ് മരണം വാഹനാപകടത്തിൽ ഏഴ് മരണം സത്‌നാമിൽ വാഹനാപകടത്തിൽ ഏഴ് മരണം മൂന്ന് സ്‌ത്രീയും ഒരു കുഞ്ഞും ഉൾപ്പെടെ ഏഴ് പേർ മരിച്ചു.](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9482829-1039-9482829-1604897418661.jpg)
മധ്യപ്രദേശിൽ വാഹനാപകടത്തിൽ ഏഴ് മരണം
അമിതവേഗത്തിൽ വന്ന കാർ ട്രക്കിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. കുടുംബാഘോഷത്തിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽ മരിച്ചത്. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നവംബർ ഏഴിന് സിംഗ്രൗലിയിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.