ബുലന്ദ്ഷഹർ: ബുലന്ദ്ഷഹറില്‍ സംഘര്‍ഷത്തിനിടെ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വന്‍ സ്വീകരണം നൽകി നാട്ടുകാർ. കേസിലെ പ്രതി യുവമോര്‍ച്ച പ്രാദേശിക നേതാവ് ശിഖര്‍ അഗര്‍വാളിനാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇയാൾ പുറത്തിറങ്ങിയപ്പോഴാണ് വൻ സ്വീകരണം ലഭിച്ചത്. ജയ്ശ്രീറാം വിളിച്ച് പ്രവര്‍ത്തകര്‍ ഇയാളെ പൂമാലയിട്ടാണ് സ്വീകരിച്ചത്.
ബുലന്ദ്ഷഹറില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയ്ശ്രീറാം വിളിച്ച് സ്വീകരണം - ചിന്‍ഗാര്‍വതി പൊലിസ് പോസ്റ്റ്
ജാമ്യം ലഭിച്ച പുറത്തിറങ്ങിയ പ്രതികൾക്കാണ് വൻ വരവേൽപ്പ് ലഭിച്ചത്
ബുലന്ദ്ഷഹറില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയ്ശ്രീറാം വിളിച്ച് സ്വീകരണം
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് സിയാനയിലെ മഹാവ് ഗ്രാമത്തിലുള്ള വയലില്‍ പശുവിന്‍റെ ജഡം കണ്ടെത്തി എന്നാരോപിച്ചാണ് ഹിന്ദുത്വര്‍ കലാപം അഴിച്ചു വിട്ടത്. തൊട്ടടുത്തുള്ള ചിന്‍ഗാര്‍വതി പൊലിസ് പോസ്റ്റിന് നേരെ അക്രമം നടത്തിയ ഇവര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതെത്തുടർന്നാണ് ശിഖര്‍ അഗര്‍വാൾ അടക്കം ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.