തമിഴ്‌നാട്ടില്‍ 6993 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 77 മരണം - കൊവിഡ് 19
ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,20,716 ആയി. 54,896 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്.

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളുടെ വര്‍ധന തുടരുന്നു. ഇന്ന് 6993 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,20,716 ആയി ഉയര്‍ന്നു. 77 പേരാണ് ഇന്ന് കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചത്. 54,896 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. ഇതുവരെ 1,62,249 പേര്‍ രോഗവിമുക്തി നേടുകയും 3571 പേര്‍ മരിക്കുകയും ചെയ്‌തു. ഇന്ന് 5723 പേരാണ് രോഗവിമുക്തി നേടി ആശുപത്രി വിട്ടത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. നിലവില്‍ 117 കൊവിഡ് പരിശോധന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 58 എണ്ണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതും 59 എണ്ണം സ്വകാര്യലാബുകളുമാണ്.