കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - total count 550

സംസ്ഥാനത്ത് തിരിച്ചറിഞ്ഞ 80 മുതല്‍ 85 ശതമാനം വരെ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ഇൻഫർമേഷൻ) അവനിഷ് അവസ്തി പറഞ്ഞു

കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് സ്ഥിരീകരിച്ചു

By

Published : Apr 13, 2020, 9:37 PM IST

ലഖ്‌നൗ:ഉത്തർപ്രദേശിൽ തിങ്കളാഴ്ച മാത്രം 67 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 550 ആയി. ബസ്തി, മീററ്റ്, ബുലന്ദ്ഷാർ, വരണസി, ആഗ്ര എന്നിവിടങ്ങളിൽ ഒരോ മരണങ്ങൾ വീതം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ അഞ്ച് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് തിരിച്ചറിഞ്ഞ 80 മുതല്‍ 85 ശതമാനം വരെ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ഇൻഫർമേഷൻ) അവനിഷ് അവസ്തി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 47 രോഗികളാണ് പൂര്‍ണമായും സുഖം പ്രാപിച്ചത്. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 1980 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇപ്പോൾ സംസ്ഥാനത്ത് ഒരു ദിവസം രണ്ടായിരത്തോളം സാമ്പിളുകളാണ് പരിശോധനക്ക് അയക്കുന്നത്.

ABOUT THE AUTHOR

...view details