ഒഡീഷയില്‍ 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19 cases
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,336 ആയി.
ഒഡീഷയില്‍ 67 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ഭുവനേശ്വര്‍: ഒഡീഷയില്‍ 67 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്നതാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പടര്‍ന്നത്. ഇതൊടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,336 ആയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ ഏഴ് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 497 പേര്‍ രോഗമുക്തി നേടി. നിലവില്‍ 832 പേരാണ് സംസ്ഥാനത്തിന്‍റെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.