ബെംഗളുരു:സംസ്ഥാനത്ത് 24 മണിക്കൂറിൽ 6,670 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 1,64,924 ആയി. സംസ്ഥാനത്ത് 24 മണിക്കൂറിൽ 101 പേരാണ് കൊവിഡ് മൂലം മരിച്ചത്. ആകെ കൊവിഡ് മരണം 2,998 കടന്നു. അതേ സമയം 3,951 പേർ രോഗമുക്തി നേടി. ബെംഗളുരുവിൽ മാത്രം 2,147 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 77,686 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 77,008 പേർ വിവിധ ആശുപത്രികളിലായി ഐസൊലേഷനിൽ ആണെന്നും 678 ഐസിയുവിൽ ആണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കർണാടകയിൽ 6,670 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 101 മരണം - corona virus bengaluru
സംസ്ഥാനത്ത് ഇതുവരെ 2,998 പേരാണ് കൊവിഡ് മൂലം മരിച്ചത്.
കർണാടകയിൽ 6,670 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 101 മരണം
ഇതുവരെ 16,24,628 കൊവിഡ് പരിശോധനകളാണ് നടത്തിയതെന്നും ഇന്ന് മാത്രം 43,553 കൊവിഡ് പരിശോധന നടത്തിയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.