ജമ്മു കശ്‌മീരിൽ 661 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ജമ്മു കശ്‌മീർ കൊവിഡ് വാർത്തകൾ
ജമ്മു കശ്‌മീരിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,376 ആയി ഉയർന്നു.

ജമ്മു കശ്‌മീരിൽ 661 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ 661 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 253 പേർ ജമ്മുവിൽ നിന്നും 408 പേർ കശ്‌മീരിൽ നിന്നും ഉള്ളവരാണ്. ഇതോടെ ജമ്മു കശ്‌മീരിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,05,376 ആയി ഉയർന്നു. സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. അതേസമയം ജമ്മു കശ്‌മീരിൽ ഇതുവരെ 98,076 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ ജമ്മു കശ്‌മീരിൽ 5,678 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.