ധാരാവിയിൽ 66 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മുംബൈ കൊവിഡ്
ധാരാവിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,028. മരണസംഖ്യ 31.
Breaking News
മുംബൈ: ധാരാവിയിൽ 66 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ പ്രദേശത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,028 ആയി ഉയർന്നു. രോഗം ബാധിച്ച് ചൊവ്വാഴ്‌ച ഒരാൾകൂടി മരിച്ചതോടെ മരണസംഖ്യ 31 ആയി. മഹാരാഷ്‌ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 24,427 ആണ്. 5,125 പേർ രോഗമുക്തി നേടിയപ്പോൾ 921 പേർ മരിച്ചു.