കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ 66 പുതിയ കേസുകൾ, ഒരു മരണം - india

കോട്ട ജില്ലയിൽ നിന്നും ഇന്ന് ഒരാൾ വൈറസ് ബാധയിൽ മരിച്ചതോടെ രാജസ്ഥാനിലെ മൊത്തം മരണസംഖ്യ 51 ആയി.

ജയ്‌പൂർ കൊറോണ  രാജസ്ഥാനിൽ കൊവിഡ് പുതിയ വാർത്ത  കോട്ട  അജ്‌മീർ  ജോധ്പൂർ  ടോങ്ക്  ധോൽപൂർ  സികാർ  ലോക്ക് ഡൗൺ  rajasthan  covid 19 jaipur  tonk  dholpur  sikar  corona in Kota  jodh pur  ajmer  covid death  india  lock down india
രാജസ്ഥാനിൽ 66 പുതിയ കേസുകൾ

By

Published : Apr 28, 2020, 10:47 AM IST

ജയ്‌പൂർ:രാജസ്ഥാനിൽ 66 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,328 ആയി ഉയർന്നു. കോട്ട ജില്ലയിൽ നിന്നും ഇന്ന് ഒരാൾ വൈറസ് ബാധയിൽ മരിച്ചതോടെ രാജസ്ഥാനിലെ മൊത്തം മരണസംഖ്യ 51 ആയി. തലസ്ഥാനത്ത് നിന്നുള്ള 17പേർക്കും കോട്ടയിലെ 19 പേർക്കും അജ്‌മീറിൽ നിന്നുള്ള 11 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ന് വൈറസ് ബാധ കണ്ടെത്തിയതിൽ ജോധ്‌പൂറിൽ നിന്ന് 13 ആളുകളും ടോങ്കിൽ നിന്ന് മൂന്ന് പേരും ഉൾപ്പെടുന്നുണ്ട്. കൂടാതെ, രണ്ട് ധോൽപൂർ സ്വദേശികൾക്കും ഒരു സികാർ സ്വദേശിക്കും കൊവിഡ് ബാധയുണ്ടെന്നും കണ്ടെത്തി.

ABOUT THE AUTHOR

...view details