ഇറ്റാനഗർ: പൊലീസ് ഉദ്യോഗസ്ഥർക്കും സിആർപിഎഫ് ജവാനും ഉൾപ്പെടെ 66 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അരുണാചൽ പ്രദേശിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 609 ആയി. തലസ്ഥാന നഗരത്തിൽ 58 പേർക്കും ചാംഗ്ലാങ് ജില്ലയിൽ നാല് പേർക്കും ഈസ്റ്റ് സിയാങ് ജില്ല രണ്ട് പേർക്കും നംസായി, ലോവർ സിയാങ് ജില്ലകളിൽ ഒരാൾക്കു വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡ്യൂട്ടിയിലുണ്ടായ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും സെങ്കി പ്രദേശത്തെ ഡ്യൂട്ടിയിലെ സിആർപിഎഫ് ജവാനും കൊവിഡ് സ്ഥിരീകരിച്ചു.
അരുണാചൽ പ്രദേശിൽ 66 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഡ്യൂട്ടിയിലുണ്ടായ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും സെങ്കി പ്രദേശത്തെ ഡ്യൂട്ടിയിലെ സിആർപിഎഫ് ജവാനും കൊവിഡ് സ്ഥിരീകരിച്ചു.
അരുണാചൽ പ്രദേശിൽ 66 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തലസ്ഥാന നഗരിയിൽ മാത്രം നിലവിൽ 295 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 22 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 175 ആയി. 431 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും 36,426 കൊവിഡ് പരിശോധനകളാണ് നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി. ഇന്നലെ സംസ്ഥാനത്ത് 52 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.